മുടിയിഴകൾ കളർഫുൾ; ഇതാണ് പുത്തൻ ട്രെൻഡ്

എപ്പോഴും പുത്തൻ ട്രെൻഡുകൾ തേടി പോകുന്നവരാണ് നാം. മുടിയിഴകൾ കളർഫുൾ ആക്കുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. ഒടുവിലായി ഗായിക സിതാരയുടെ കളർഫുൾ മുടികളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായത്. എന്നാൽ സാധാരണ മുടി കളർ ചെയ്യുന്നതിൽ നിന്ന് വ്യത്യസ്തമായ ഒന്നാണ് ‘സ്പ്ലിറ്റ് ഹെയർ കളർ’. മുടിയുടെ രണ്ട് സൈഡിലും രണ്ട് വ്യത്യസ്ത നിറങ്ങൾ നൽകുന്നതാണ് ഈ ട്രെൻഡ്.

പിങ്ക് – പർപ്പിൾ, റെഡ് -ഓറഞ്ച് കോമ്പിനേഷനുകൾ ഇപ്പോൾ ട്രെൻഡ് ആണ്. ഏതായാലും ഈ സ്റ്റൈൽ വളരെ ആകർഷകമാണ്. മുടി മുഴുവനായും സ്പ്ലിറ്റ് ഹെയർ കളർ ചെയ്യുന്നതിനു പകരം ഒരു ഭാഗം മാത്രമായി ഹൈലൈറ്റ് ചെയ്യാവുന്നതുമാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here