ഭാരം 500 കിലോ; ‘കട്ട കൊമ്പനെ’ കട്ടപ്പുറത്താക്കി മത്സ്യത്തൊഴിലാളികള്‍

പൊന്നാനി ഹാര്‍ബറിൽ 500 കിലോ തൂക്കമുള്ള ‘കട്ട കൊമ്പൻ’ വലയില്‍. ഔക്കല ഫൈബര്‍ വള്ളത്തിലെ മത്സ്യത്തൊഴിലാളികളാണ് കട്ട കൊമ്പനെ വലയിലാക്കിയത്. ശനിയാഴ്ച പുലര്‍ച്ചെയാണ് കൊമ്പന്‍ മീനുമായി തൊഴിലാളികള്‍ ഹാര്‍ബറിലെത്തിയത്.

പൊന്നാനി ഹാര്‍ബറില്‍ ഈ വര്‍ഷം ലഭിച്ച മത്സ്യങ്ങളില്‍ ഏറ്റവും വലുതാണിതെന്ന് തൊഴിലാളികള്‍ പറയുന്നു. കാര്യമായ തോതില്‍ മത്സ്യം ലഭിക്കാത്ത സാഹചര്യത്തില്‍ ഇത്തരം വലിയ മത്സ്യങ്ങള്‍ കിട്ടുന്നതിൽ ഏറെ സന്തോഷത്തിലാണ് തൊഴിലാളികൾ. മുള്ളില്ലാത്ത മത്സ്യമാണ് കട്ട കൊമ്പന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News