പശുക്കൊല കേസിലെ പ്രതിക്ക് പിന്തുണയുമായി ബജ്‌റംഗ്ദള്‍,  വിഎച്ച്പി റാലി

പശുവിനെ കടത്തിയെന്നാരോപിച്ച് രണ്ട് മുസ്ലീം യുവാക്കളെ ചുട്ടുകൊന്ന സംഭവത്തില്‍ പ്രതിയെ അനുകൂലിച്ച് സംഘടനകളുടെ പ്രതിഷേധ റാലി. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ മൊഹിത് യാദവ് എന്ന മോനു മനേസര്‍ കേസില്‍ മുഖ്യ പ്രതിയാക്കപ്പെട്ടതിന് പിന്നാലെയാണ് റാലി നടത്തിയത്. വിശ്വഹിന്ദു പരിഷത്, ബജ്‌റംഗ്ദള്‍ തുടങ്ങിയ സംഘടനകളാണ് റാലിയുമായി രംഗത്തെത്തിയത്.

ബജ്‌റംഗദളും വിഎച്ച്പിയും വിദ്വേഷ മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു റാലി നടത്തിയത്. തങ്ങള്‍ക്കെതിരെ നില്‍ക്കുന്നവരെ ഭസ്മമാക്കി മാറ്റുമെന്നും മുഖ്യപ്രതിയായ മോനുമനേസറിന് പിന്തുണയറിക്കുന്നുവെന്നുമായിരുന്നു റാലിയിലെ വിദ്വേഷ മുദ്രാവാക്യങ്ങള്‍.

രാജസ്ഥാന്‍ സര്‍ക്കാരിനെതിരെയും പ്രതിഷേധ റാലിയില്‍ മുദ്രാവാക്യമുയര്‍ന്നു. രാജസ്ഥാന്‍ സര്‍ക്കാരില്‍ പ്രതീക്ഷയില്ലെന്നും കേസില്‍ സി ബി ഐ ഇടപെടണമെന്നും വി എച്ച് പി നേതാവ് പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഈ അവസരം രാജസ്ഥാന്‍ ഗവണ്‍മെന്റ് ദുരൂപയോഗം ചെയ്താല്‍ ഇതിനെതിരെ പ്രതിഷേധിക്കാന്‍ മഹാ പഞ്ചായത്തുകള്‍ സംഘടിപ്പിക്കുമെന്നും വിഎച്ച്പി നേതാവ് കൂട്ടിച്ചേര്‍ത്തു.

രാജസ്ഥാനിലെ മേവാത്ത് മേഖലയിലെ ഗ്രാമവാസികളായ ജുനൈദ് കര്‍ഷകത്തൊഴിലാളിയും നസീര്‍ ട്രക്ക് ഡ്രൈവറുമാണ്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ഇരുവരെയും പശുക്കടത്ത് ആരോപിച്ച് ഹരിയാനയില്‍ വെച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ചുട്ടുകൊന്നത്. യുവാക്കളുടെ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ പൊലീസ് കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ഇതുവരെ ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News