തെങ്കാശി സംഭവം; വനിതാ ഗേറ്റ് കീപ്പറെ ആക്രമിച്ച പ്രതി പിടിയിൽ

തെങ്കാശി പാവൂര്‍ഛത്രത്തില്‍ ഗേറ്റ് കീപ്പറെ ആക്രമിച്ചത് മലയാളി. പത്താനാപൂരം സ്വദേശി അനീഷിനെ റെയില്‍വെ പൊലീസാണ് പിടികൂടിയത്. ചെങ്കോട്ടയില്‍ നിന്നാണ് പ്രതിപിടിയിലായത്. തെങ്കാശിയില്‍ പെയിന്റ് തൊഴിലാളിയാണ് പ്രതി. കൊല്ലം കുന്നിക്കോട് സ്റ്റേഷന്‍ പരിധിയിലും സമാനമായ കേസ് പ്രതിക്കെതിരെ നിലവിലുണ്ടെന്ന് റെയില്‍വേ പൊലീസ് അറയിച്ചു. റെയില്‍വേ ഡി എസ് പി പൊന്നുസ്വാമിയുടെ നേതൃത്വത്തില്‍ 20 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

തെങ്കാശി പാവൂര്‍ഛത്രം റെയില്‍വേ ഗേറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കൊല്ലം സ്വദേശിനിയായ യുവതി വ്യാഴാഴ്ച രാത്രിയാണ് ആക്രമണത്തിന് ഇരയായത്. റെയില്‍വേ ഗേറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരി വീട്ടിലേക്ക് ഫോണ്‍ ചെയ്യുന്നതിനിടെയാണ് അക്രമി എത്തിയത്. യുവതിയുടെ മുഖത്ത് കല്ലുകൊണ്ടിടിച്ച ഇയാള്‍ റെയില്‍വേ ട്രാക്കിലൂടെ യുവതിയെ വലിച്ചിഴയ്ക്കുകയും ചെയ്തു.

ഇതിനിടയില്‍ പ്രതി യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ആക്രമണത്തിനിടെ യുവതി നിലവിളിച്ചതോടെ അക്രമി സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപെടുകയായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here