ജോഷിമഠില്‍ വീണ്ടും വിള്ളല്‍

ചാര്‍ ധാം തീര്‍ത്ഥാടന യാത്ര ശനിയാഴ്ച ആരംഭിക്കാനിരിക്കെ ജോഷിമഠിലെ ബദ്രിനാഥ് ദേശീയപാതയില്‍ പത്തോളം വിള്ളലുകള്‍ കൂടി കണ്ടെത്തി. ചാര്‍ ധാം തീര്‍ത്ഥാടനം ശനിയാഴ്ച ആരംഭിക്കുമെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിള്ളലുകള്‍ കണ്ടെത്തിയത്. ചാര്‍ധം യാത്രയില്‍ ഏറ്റവും അധികം ആളുകള്‍ സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടന കേന്ദ്രമാണ് ബദ്രിനാഥ്. അതിനാല്‍ തന്നെ ഇവിടേയ്ക്കുള്ള ദേശീയപാതയില്‍ കണ്ടെത്തിയ വിള്ളലുകള്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

ജോഷിമഠിലെ റെയില്‍വേ ഗസ്റ്റ് ഹൗസിന് സമീപം എസ്ബിഐ ശാഖയ്ക്ക് മുന്നിലെ ഹൈവേയിലാണ് വിള്ളലുകള്‍ വീണിരിക്കുന്നത്. രവിഗ്രാം മുനിസിപ്പല്‍ വാര്‍ഡിലെ സീറോ ബെന്‍ഡിന് സമീപം ഹൈവേയുടെ ഒരു ചെറിയ ഭാഗവും ഇടിഞ്ഞു താഴ്ന്നു. വിള്ളലുകള്‍ പരിശോധിക്കുന്നുണ്ടെന്നും ഇത് ആശങ്കാജനകമല്ലെന്നും ചമോലി ജില്ലാ കളക്ടര്‍ ഹിമാന്‍ഷു ഖുറാന പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News