ഒവൈസിയുടെ വീടിന് നേരെ ആക്രമണം

ഓള്‍ ഇന്ത്യ മജ്ലിസ് ഇ ഇത്തേഹാദുല്‍ മുസ്ലീമീന്‍ (എഐഎംഐഎം) അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിയുടെ വീടിന് നേരെ ആക്രമണം.

ന്യൂദില്ലിയിലെ അശോക റോഡിലുള്ള ഒവൈസിയുടെ വീടിന് നേരെ ഒരു സംഘം അജ്ഞാതര്‍ കല്ലെറിയുകയായിരുന്നു. അക്രമത്തില്‍ ജനാലകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് അറിയിച്ചു. ഒവൈസി നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
2014ന് ശേഷം അദ്ദേഹത്തിന്റെ വീടിന് നേരെ നടക്കുന നാലാമത്തെ അക്രമമാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News