മോദിയുടെ റാലിക്ക് അനുമതി നിഷേധിച്ച് മേഘാലയ സര്‍ക്കാര്‍

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മേഘാലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചരണ റാലിക്ക് അനുമതി നിഷേധിച്ച് സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി കോണ്‍റാഡ് കെ സാംഗ്മയുടെ മണ്ഡലമായ സൗത്ത് ടുറയിലെ പിഎ സാംഗ്മ സ്റ്റേഡിയത്തില്‍ നടത്താനിരുന്ന തെരഞ്ഞെടുപ്പ് റാലിക്കാണ് മേഘാലയ കായിക വകുപ്പ് അനുമതി നിഷേധിച്ചത്. സ്റ്റേഡിയത്തില്‍ പണി നടക്കുന്നതു ചൂണ്ടിക്കാട്ടിയാണ് കായിക വകുപ്പ് അനുമതി നിഷേധിച്ചത്.

2022 ഡിസംബര്‍ 16ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത സ്റ്റേഡിയത്തില്‍ വെറും രണ്ടുമാസത്തിനുള്ളില്‍ വീണ്ടും പണി നടക്കുകയാണെന്നും പ്രധാനമന്ത്രിക്കായി നല്‍കാനാകില്ലെന്നും പറയുന്നതില്‍ അത്ഭുതമുണ്ടെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റിതുരാജ് സിന്‍ഹ പ്രതികരിച്ചു. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയും ത്രിണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും ‘കാവി തരംഗം’ തടയാന്‍ ശ്രമിക്കുകയാണെന്നും റിതുരാജ് സിന്‍ഹ ആരോപിച്ചു. സംസ്ഥാന ബിജെപി നേതാക്കളും നടപടിക്കെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. ഫെബ്രുവരി 24ന് ഷില്ലോങ്ങിലും ടുറയിലും പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കേണ്ടതായിരുന്നു.എന്നാല്‍ ടുറയില്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ഷില്ലോങ്ങില്‍ നരേന്ദ്ര മോദി 24ന് നടക്കുന്നറോഡ് ഷോയില്‍ പങ്കെടുക്കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എഎല്‍ ഹെക്ക് പറഞ്ഞു.ഫെബ്രുവരി 27നാണ് മേഘാലയില്‍ തെരഞ്ഞെടുപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News