
ശിവരാത്രിയോടനുബന്ധിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ 14 പേര്‍ക്ക് പരുക്ക്. മധ്യപ്രദേശിലെ ഖാര്‍ഗോണിലെ ക്ഷേത്രത്തിലെത്തിയ ദളിത് വിഭാഗത്തില്‍പ്പെട്ടവരെ ക്ഷേത്രത്തില്‍ കയറ്റാതെ ഉന്നത ജാതിക്കാര്‍ തടയുകയായിരുന്നു. ഇരുവിഭാഗങ്ങളും തമ്മിലുള്ള വാക്കു തര്‍ക്കം കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു.
ഛപ്ര ഗ്രാമത്തിലെ സനവാദ് മേഖലയില്‍ മൂന്നു സമുദായങ്ങള്‍ ചേര്‍ന്ന് നിര്‍മിച്ച ക്ഷേത്രത്തിലാണ് സംഭവം. പൊലീസ് എത്തിയാണ് ആളുകളെ മാറ്റിയത്. ഇരുവിഭാഗങ്ങളില്‍ നിന്ന് ശക്തമായ കല്ലേറുമുണ്ടായതായി പൊലീസ് പറഞ്ഞു. ഇരുവിഭാഗങ്ങളില്‍ നിന്നും പരാതികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും നടപടിയെടുക്കുമെന്നും മുതിര്‍ന്ന പൊലീസ് ഓഫീസര്‍ വിനോദ് ദീക്ഷിത് പറഞ്ഞു.
ഗുര്‍ജാര്‍ സമുദായത്തില്‍പ്പെട്ട ഭയ്യാ ലാല്‍ പട്ടേലിന്റെ നേതൃത്വത്തിലുള്ള സംഘം ദളിത് പെണ്‍കുട്ടികളെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടഞ്ഞുവെന്ന് ദളിത് സമുദായത്തിലെ പ്രേംലാല്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇരുവിഭാഗത്തിന്റെയും പരാതിയില്‍ പൊലീസ് കേസെടുത്തു.സംഭവത്തില്‍ കണ്ടാലറിയാവുന്ന 17 പേര്‍ക്കും 25 അജ്ഞാതര്‍ക്കും എതിരെയാണ് കേസെടുത്തത്. നേരത്തേ ഒരു വിഭാഗം ആരാധിക്കുന്ന മരം വെട്ടുന്നതുമായി ബന്ധപ്പെട്ടും അംബേദ്കറുടെ പ്രതിമ സ്ഥാപിക്കുന്നതിലും ഗ്രാമത്തില്‍ തര്‍ക്കമുണ്ടായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here