ഇസ്രായേലില്‍ നിന്നും കേരളത്തിലെ കര്‍ഷക സംഘം മടങ്ങിയെത്തി

ഇസ്രായേലില്‍ ആധുനിക കൃഷിരീതി പരിശീലനത്തിന് പോയ കേരളത്തില്‍ നിന്നുളള കര്‍ഷക സംഘം മടങ്ങിയെത്തി. കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ബി.അശോകിന്റെ നേതൃത്വത്തില്‍ 27അംഗ സംഘമാണ് ഇസ്രായേലിലേക്ക് പോയത്. എന്നാല്‍ അവിടെ നിന്ന് കാണാതായ കണ്ണൂര്‍ സ്വദേശി ബിജു കുര്യനെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ഈ മാസം 12 നാണ് കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ബി.അശോകിന്റെ നേതൃത്വത്തില്‍ 27 കര്‍ഷകര്‍ അടങ്ങുന്ന പരീശീലന സംഘം ഇസ്രായേലില്‍ പോയത്. 10 വര്‍ഷത്തിലേറെ കൃഷിപരിചയവും ഒരു ഏക്കറിനു മുകളില്‍ കൃഷിഭൂമിയും ഉള്ള, 50 വയസ്സ് പൂര്‍ത്തിയാകാത്ത കര്‍ഷകരെ തെരഞ്ഞെടുത്ത ശേഷമായിരുന്നു യാത്ര. ഇസ്രായേലിലെ കൃഷിരീതികള്‍ പുതിയ അനുഭവമായിരുന്നുവെന്ന് സംഘം പറയുന്നു.

അതേസമയം, ഇസ്രായേലില്‍ വച്ച് കാണാതായ കണ്ണൂര്‍ സ്വദേശി ബിജു കുര്യനെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടെന്നും ബിജു ഭാര്യയ്ക്ക് വാട്‌സ്ആപ്പില്‍ സന്ദേശം അയച്ചിരുന്നു. ഇതിന് ശേഷം ബിജുവിനെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്ന് സംഘം പറഞ്ഞു.

ഈ മാസം 17 രാത്രി മുതലാണ് ബിജുവിനെ ഹെര്‍സ്ലിയയിലെ ഹോട്ടലില്‍ നിന്ന് കാണാതായത്. വിമാനടിക്കറ്റിനുള്ള പണം ബിജു നല്‍കിയിരുന്നുവെങ്കിലും വിസ സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരമുള്ളതാണ്. മേയ് എട്ടുവരെയാണ് ബിജുവിന്റെ വിസാ കാലാവധി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News