കാക്കി പാന്റ്സും പെയിന്റ് പറ്റിയ ചെരുപ്പും പ്രധാന തെളിവായി

പ്രതി അനീഷിനെ പിടികൂടുന്നതില്‍ പ്രധാന തെളിവായത് കാക്കി പാന്റ്സും പെയിന്റ് പറ്റിയ ചെരുപ്പും. സംഭവ സ്ഥലത്ത് നിന്ന് കിട്ടിയ പെയിന്റ് പറ്റിയ ചെരുപ്പ് പ്രതിയെ കണ്ടെത്തുന്നതില്‍ നിര്‍ണ്ണായകമായി. പെയിന്റിംഗ് തൊഴിലാളിയാണ് പ്രതിയെന്ന നിഗമനത്തില്‍ അന്വേഷണം നടന്നതും പ്രതിയെ പിടികൂടാന്‍ എളുപ്പമായി. സിസിടിവി ദൃശ്യങ്ങളും പ്രതിയെ പിടികൂടാന്‍ പൊലീസിന് സഹായകമായി.

ഒറ്റയ്ക്ക് ജോലി ചെയ്യുന്ന സ്ത്രീകളെ സമീപിച്ച് വഴങ്ങിയില്ലെങ്കില്‍ അവരെ ആക്രമിച്ചു കീഴ്പ്പെടുത്തുന്നതാണ് അനീഷിന്റെ രീതി. പത്താനാപുരം സ്വദേശിയാണ് അനീഷ്. റെയില്‍വെ പൊലീസ് ചെങ്കോട്ടയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. തെങ്കാശിയില്‍ പെയിന്റിംഗ് തൊഴിലാളിയാണ് പ്രതി. കൊല്ലം കുന്നിക്കോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസില്‍ പ്രതിയാണ് അറസ്റ്റിലായ അനീഷ്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

തെങ്കാശി പാവൂര്‍ഛത്രം റെയില്‍വേ ഗേറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കൊല്ലം സ്വദേശിനിയായ യുവതി വ്യാഴാഴ്ച രാത്രിയാണ് ആക്രമണത്തിന് ഇരയായത്. റെയില്‍വേ ഗേറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരി വീട്ടിലേക്ക് ഫോണ്‍ ചെയ്യുന്നതിനിടെയാണ് അക്രമി എത്തിയത്. യുവതിയുടെ മുഖത്ത് കല്ലുകൊണ്ടിടിച്ച ഇയാള്‍ റെയില്‍വേ ട്രാക്കിലൂടെ യുവതിയെ വലിച്ചിഴയ്ക്കുകയും ചെയ്തു.

ഇതിനിടയില്‍ പ്രതി യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ആക്രമണത്തിനിടെ യുവതി നിലവിളിച്ചതോടെ അക്രമി സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപെടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News