അധ്യാപകര്‍ ഗുരുക്കന്മാരാകണം, രാജഗിരിയില്‍ നാക് ചെയര്‍മാന്‍

രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസും (ഓട്ടോണമസ്) രാജഗിരി ബിസിനസ് സ്‌കൂളും സംയുക്തമായി സംഘടിപ്പിച്ച ആനുവല്‍ അക്കാദമിക് റിട്രീറ്റ് ‘ബോധി’ യില്‍ മുഖ്യ പ്രഭാഷകനായി നാക് ചെയര്‍മാന്‍ പ്രൊഫ. ഭുഷാന്‍ പദ്വര്‍ധന്‍. ഓട്ടോണമിയുടെ സാധ്യതകളെക്കുറിച്ച് പങ്കുവെച്ച അദ്ദേഹം ഒരു സര്‍വ്വകലാശാല വിദ്യാഭ്യാസ മേഖലയ്ക്ക് നല്‍കുന്ന സംഭാവനകളെക്കുറിച്ച് വാചാലനായി. ഓട്ടോണമിയിലെ മൂന്ന് ദര്‍ശനങ്ങളായ ഗവേഷണം, പാഠ്യപദ്ധതി, വിദേശ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിനുള്ള കഴിവ് എന്നിവയെക്കുറിച്ച് സംസാരിച്ച അദ്ദേഹം, ഭാരതത്തിന്റെ പൈതൃകത്തിലൂന്നിയ വിദ്യാഭ്യാസ സമ്പ്രദായത്തെ പരിപോഷിപ്പിക്കുന്നതിന് അധ്യാപകര്‍ ഒരുമിക്കണമെന്നും ‘ഗുരു’ എന്നതിന്റെ പൂര്‍ണതയിലേയ്ക്ക് എത്തുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് പകര്‍ന്നുകൊടുക്കുന്നതിനൊപ്പം അവരെ ലക്ഷ്യപ്രാപ്തിയിലേയ്ക്ക് നയിക്കുന്നവനുമാകണമെന്നും ഓര്‍മ്മിപ്പിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News