എല്ലാ മേഖലയിലും കേരളം ഒന്നാം സ്ഥാനത്ത്

എല്ലാ മേഖലയിലും കേരളം ഒന്നാം സ്ഥാനത്താണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കേരളം രാജ്യത്തിന് മാതൃകയാണ്. ഇന്ത്യക്ക് മാതൃകയാകുന്ന വികസനപദ്ധതികളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. കേന്ദ്ര ജനദ്രോഹ നയങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി പൊതുജനം അണിനിരക്കണമെന്നും കേരളത്തിനര്‍ഹമായതൊന്നും കേന്ദ്രം നല്‍കുന്നില്ലെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

ആരോപണങ്ങളെയെല്ലാം കേരളജനത നേരത്തെ തള്ളിക്കളഞ്ഞതാണെന്നും ക്രിമിനല്‍ സംവിധാനങ്ങളെ പാര്‍ട്ടി ശക്തമായി ചെറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐ എം ജനകീയ പ്രതിരോധ ജാഥയില്‍ കാസര്‍കോട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ മാര്‍ച്ച് 18ന് തിരുവനന്തപുരത്ത് സമാപിക്കും. പതാക കൈമാറി മുഖ്യമന്ത്രി പിണറായി വിജയനാണ് ജാഥ ഉദ്ഘാടനം ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News