
തുര്‍ക്കി-സിറിയ ഭൂകമ്പത്തെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ദേശീയ ദുരന്തനിവാരണ സേനയുടെ മെഡിക്കല്‍ സംഘം ഇന്ത്യയിലെത്തി. തുര്‍ക്കിയിലും സിറിയയിലും മരിച്ചവര്‍ക്കായുള്ള തിരച്ചില്‍ അവസാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് മെഡിക്കല്‍ സംഘം രാജ്യത്തേക്ക് തിരിച്ചെത്തിയത്. ദുരന്തഭൂമിയില്‍ ആരോഗ്യ സേവനങ്ങള്‍ നടത്തിയ 99 അംഗ ആര്‍മി മെഡിക്കല്‍ ടീമാണ് തിങ്കളാഴ്ച്ച ഇന്ത്യയില്‍ മടങ്ങിയെത്തിയത്. 13 ദിവസത്തെ സേവനം പൂര്‍ത്തിയാക്കിയിട്ടാണ് മെഡിക്കല്‍ ടീം രാജ്യത്ത് തിരിച്ചെത്തിയിരിക്കുന്നത്.
ദുരന്തഭൂമിയില്‍ ഇന്ത്യയുടെ കൈത്താങ്ങായ രക്ഷാപ്രവര്‍ത്തനത്തിന് ഓപ്പറേഷന്‍ ദോസ്ത് എന്നായിരുന്നു പേരിട്ടിരുന്നത്. ഡോഗ് സ്‌ക്വാഡും 151 പേടരങ്ങുന്ന മൂന്ന് സംഘങ്ങളുമാണ് ഇന്ത്യയില്‍ നിന്നും ദുരന്തഭൂമിയിലേക്ക് തിരിച്ചത്. 35 മേഖലകളില്‍ ദുരന്ത നിവാരണ സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന 47 ക്രൂ അംഗങ്ങളും റാംബോ, ഹണി എന്നി ഡോഗ് സ്‌ക്വാഡുകളും കഴിഞ്ഞ ദിവസം തുര്‍ക്കിയില്‍ നിന്നും ഇന്ത്യയിലേക്ക് തിരിച്ചെത്തിയിരുന്നു. രക്ഷാ പ്രവര്‍ത്തനത്തിന് ശേഷം തിരിച്ചെത്തിയ സേനാംഗങ്ങള്‍ക്ക് തുര്‍ക്കി വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണമാണ് ഒരുക്കിയത്.സേനാംഗങ്ങളെ അധികൃതര്‍ മാലയിട്ട് സ്വീകരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here