വനിത ട്വന്റി20 ലോകകപ്പ്, ഇന്ത്യ സെമിയില്‍

വനിത ട്വന്റി 20 ലോകകപ്പില്‍ അയര്‍ലന്‍ഡിനെ അഞ്ച് റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ സെമിയില്‍ പ്രവേശിച്ചു. ഈ ലോകകപ്പില്‍ ഇതുവരെ കളിച്ച ഒരു മത്സരത്തിലും അയര്‍ലന്‍ഡിന് വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. നാല് മത്സരങ്ങളില്‍ മൂന്നെണ്ണം ജയിച്ച് ആറ് പോയിന്റുമായാണ് ഇന്ത്യ അവസാന നാലിലേക്ക് മുന്നേറിയത്. ഇംഗ്ലണ്ടാണ് ഗ്രൂപ്പില്‍ നിന്ന് സെമിയിലെത്തിയ മറ്റൊരു ടീം.

മഴ കളിമുടക്കിയതോടെ ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് ഇന്ത്യ ജയിച്ചുകയറിയത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സാണ് അടിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ അയര്‍ലന്‍ഡ് 8.2 ഓവറില്‍ രണ്ടിന് 54 എന്ന സ്‌കോറില്‍ നില്‍ക്കെ മഴയെത്തുകയായിരുന്നു. ഇതോടെയാണ് മഴനിയമം ഇന്ത്യക്ക് അനുഗ്രഹമായത്. അഞ്ച് റണ്‍സ് കൂടി നേടിയിരുന്നെങ്കില്‍ അയര്‍ലന്‍ഡിന് അനുകൂലമാകുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel