പോക്‌സോ കേസ് പ്രതി ഇരയുടെ വീട്ടിലെത്തി തൂങ്ങിമരിച്ചു

പോക്‌സോ കേസ് പ്രതി ഇരയുടെ വീട്ടിലെത്തി തൂങ്ങിമരിച്ചു. വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനെയാണ് ഇരയുടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോടാണ് സംഭവം.

റിട്ട. പൊലീസ് ഉദ്യോഗസ്ഥനായ പുറ്റെക്കാട് പീസ് നെറ്റില്‍ കെ.പി.ഉണ്ണി (57) ആണ് തൂങ്ങിമരിച്ചത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. മൃതദേഹം മാറ്റുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

എട്ട് വയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിലാണ് റിട്ട.എസ്‌ഐ ഉണ്ണിയെ 2021ല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസില്‍ ഇയാള്‍ക്ക് ജാമ്യവും ലഭിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട നിയമനടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് പ്രതി ജീവനൊടുക്കിയത്.

(ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക,  മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക.   ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056 )

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here