ജമാഅത്തെ ഇസ്ലാമി-ആര്‍എസ്എസ് കൂടിക്കാഴ്ചയുടെ നേട്ടം എന്താണെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍

ജമാഅത്തെ ഇസ്ലാമി- ആര്‍എസ്എസ് കൂടിക്കാഴ്ചയുടെ നേട്ടം എന്തെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. വര്‍ഗീയ വാദികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് യുഡിഎഫ് എല്ലാക്കാലവും പിന്തുണ നല്‍കുന്നു. രാജ്യത്തെ സംഘപരിവാര്‍ വേട്ടക്കിടയിലും ന്യൂനപക്ഷം സുരക്ഷിതരായിരിക്കുന്നത് കേരളത്തിലാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ കാസര്‍ക്കോട് പറഞ്ഞു.

ജനകീയ പ്രതിരോധ യാത്രയുടെ രണ്ടാം ദിനത്തിൽ കാസര്‍ക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. ആര്‍എസ്എസ്സുമായി നടത്തിയ ചര്‍ച്ചയുടെ നേട്ടമെന്തെന്ന് ജമാഅത്തെ ഇസ്ലാമി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.14 മുസ്ലീം സംഘടനകളുടെ സംയുക്തവേദിയുടെ ഭാഗമായാണ് ചര്‍ച്ച നടത്തിയതെന്നും അതില്‍ പിശകില്ല എന്നുമുള്ള ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമിറിന്റെ വാദം വിചിത്രമാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

ചത്തീസ്ഗഡില്‍ കോണ്‍ഗ്രസ് നേതാക്കളുടെ വീട്ടിലും ഓഫീസിലും ഇഡി റെയ്ഡ് നടത്തുന്നത് രാഷ്ട്രീയ പ്രേരിതമായാണെന്നാണ് സോണിയാഗാന്ധി പറയുന്നത്. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ നിലപാട് വ്യത്യസ്തമാണ്. പിണറായി സര്‍ക്കാരിനെതിരെ ഇഡി തിരിഞ്ഞാല്‍ അത് ശരിയായ നടപടിയാണെന്നാണ് കേരള നേതാക്കളുടെ വാദം. ഇത് ബിജെപി സേവയാണെന്നും അദ്ദേഹം ആരോപിച്ചു

ഇടത് പക്ഷത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ലീഗിന്റെ നിലപാടുകള്‍ സ്വാഗതം ചെയ്യും, തെറ്റായ നയങ്ങളെ വിമര്‍ശിക്കും.’ ബിജെപിയുടെ പിന്തുണയില്ലാതെ സ്വര്‍ണ്ണക്കടത്ത് നടക്കില്ലെന്നും ഗോവിന്ദന്‍മാസ്റ്റര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News