റെക്കോര്‍ഡുകള്‍ തകര്‍ത്ത് പത്താന്‍ ആയിരം കോടി ക്ലബ്ബില്‍

ഷാറൂഖ് ഖാന്‍ ചിത്രം പത്താന്‍ ആയിരം കോടി ക്ലബ്ബില്‍. റിലീസ് ചെയ്ത് 27 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഇന്ത്യയില്‍ നിന്നും മാത്രം ചിത്രം നേടിയത് 620 കോടിയാണ്. ഇന്ത്യയ്ക്ക് പുറത്ത് നിന്നും 380 കോടിയാണ് ഇതുവരെയുള്ള കളക്ഷന്‍. വിവാദങ്ങള്‍ക്കുള്ള മറുപടിയായിട്ടാണ് കിങ് ഖാന്‍ ചിത്രം ബോക്‌സ് ഓഫീസില്‍ ചരിത്രമെഴുതുന്നത്.

ഏറ്റവുമധികം വരുമാനം നേടിയ ഇന്ത്യന്‍ ചിത്രങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് ഇപ്പോള്‍ പത്താന്‍. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെജിഎഫ്-ചാപ്റ്റര്‍ 2, രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍, ബാഹുബലി 2-ദ് കണ്‍ക്ലൂഷന്‍, ആമീര്‍ ഖാന്‍ ചിത്രം ദംഗല്‍ എന്നിവയാണ് മറ്റ് ചിത്രങ്ങള്‍.

250 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിച്ച പത്താന്‍ റിലീസ് ചെയ്ത് ആദ്യ ദിനം നേടിയത് 106 കോടിയോളം രൂപയാണ്. ഇതില്‍ ഇന്ത്യയില്‍ നിന്നും മാത്രം 57 കോടി കളക്ഷന്‍ കിട്ടി. ഒരു ബോളിവുഡ് ചിത്രം ഇന്ത്യയില്‍ നിന്നും ആദ്യ ദിനം നേടുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ കൂടിയാണ് ഇത്. പത്താന്‍ 100 കോടിക്കാണ് ആമസോണ്‍ പ്രൈം സ്ട്രീമിങ് അവകാശം സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like