കാലുകൾ വിണ്ടു കീറാറുണ്ടോ? പരിഹാരം ഇതാ

കാലാവസ്ഥയില്‍ വരുന്ന മാറ്റങ്ങള്‍ കൊണ്ട് പലരുടെയും കാലുകള്‍ വിണ്ടു കീറാറുണ്ട്. ചിലര്‍ക്കിതൊരു സൗന്ദര്യ പ്രശ്നമാണെങ്കില്‍ മറ്റുചിലര്‍ക്ക് അസഹ്യമായ വേദനയും നടക്കാന്‍ ബുദ്ധിമുട്ടും ഇതുമൂലമുണ്ടാകാം. ഇതിന് വീട്ടില്‍ തന്നെ പരിഹാരം കണ്ടെത്താവുന്നതാണ്. അതിനുള്ള ചില വഴികള്‍ ഇതാ…

ചെരുപ്പ് തെരഞ്ഞെടുക്കുമ്പോള്‍ കാല്‍പാദങ്ങള്‍ മറയുന്ന ഷൂ പോലുള്ളവ വാങ്ങുന്നതാണ് നല്ലത്. തുറന്ന പാദരക്ഷകള്‍ പൊടിയെ തടയില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ സോക്സ് ഉപയോഗിക്കുന്നതും നല്ലതാണ്.

മോയിസ്ചറൈസര്‍ ഉപയോഗിച്ചതിന് ശേഷം കാലില്‍ സോക്സ് ധരിച്ച് ഉറങ്ങാന്‍ കിടക്കുന്നതാണ് നല്ലത്. നന്നായി മോയിസ്ചറൈസ് ചെയ്ത് കവര്‍ ചെയ്ത് പാദങ്ങളെ സംരക്ഷിച്ചാല്‍ ഫലം കാണാം.

വരണ്ട പാദങ്ങള്‍ക്കുള്ള പ്രകൃതിദത്ത പരിഹാരമാണ് തേന്‍. തേനിലുള്ള ആന്റി ബാക്ടീരിയല്‍ ആന്റിമൈക്രോബിയല്‍ ഗുണങ്ങള്‍ കാലുകളെ മോയിസ്ചറൈസ് ചെയ്യുക മാത്രമല്ല അണുബാധകളെ അകറ്റി നിര്‍ത്തുകയും ചെയ്യും. കാലില്‍ തേന്‍ തേച്ച് രാത്രിമുഴുവന്‍ വച്ചശേഷം രാവിലെ കഴുകികളയാവുന്നതാണ്.

ഉറങ്ങുന്നതിന് മുമ്പ് കാലുകളില്‍ വെളിച്ചെണ്ണ തേക്കാം. ഇവയില്‍ അടങ്ങിയിട്ടുള്ള ആന്റിഫംഗല്‍ ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ കാലുകളെ മോയിസ്ചറൈസ് ചെയ്യുകയും അണുബാധകളെ അകറ്റിനിര്‍ത്തുകയും ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News