പത്തനംതിട്ട കോണ്‍ഗ്രസിൽ പരസ്യ പ്രസ്താവനയ്ക്ക് വിലക്ക്

പൊതുജനമധ്യത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന പരസ്യപ്രസ്താവനകളില്‍ നിന്നും കോണ്‍ഗ്രസ് നേതാക്കള്‍ പിന്മാറണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. പത്തനംതിട്ട ജില്ലയിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കിടയിലെ അസ്വാരസ്യങ്ങളുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന മാധ്യമ വാര്‍ത്തകളില്‍ കെപിസിസി ആശങ്ക പ്രകടിപ്പിച്ചു.

കോണ്‍ഗ്രസിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ആരുടെ ഭാഗത്തുനിന്നും ഉണ്ടായാലും അത് ഗുരുതര അച്ചടക്ക ലംഘനമായി കാണും. ഈ പ്രവണതകളെ കെപിസിസി ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ല.

കെപിസിസിയുടെ കര്‍ശന നിര്‍ദ്ദേശത്തിന് കടകവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും പാര്‍ട്ടി അച്ചടക്കം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും സുധാകരന്‍ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here