നിർവാന് 11 കോടി നൽകി പ്രശസ്തി ആഗ്രഹിക്കാത്ത ‘അജ്ഞാതൻ’

കുഞ്ഞ് നിർവാന് സഹായഹസ്തവുമായി അജ്ഞാതൻ. പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത, വിദേശത്തുള്ള ഒരു വ്യക്തിയാണ് സ്‌പൈനൽ മസ്കുലാർ അട്രോഫി എന്ന അപൂർവ ജനിതകരോഗം ബാധിച്ച നിർവാന് സഹായവുമായെത്തിയത്.

തന്നെക്കുറിച്ചുള്ള ഒരു വിവരവും പുറത്തുവിടരുതെന്നുള്ള കർശന നിബന്ധനയോടെയാണ് വ്യക്തി പണമയച്ചിരിക്കുന്നത്. നിർവാന്റെ മാതാപിതാക്കൾക്ക് പോലും ആ വ്യക്തിയെക്കുറിച്ച് യാതൊരു വിവരവുമില്ല. നിർവാന് വേണ്ടി സഹായധനം സ്വരൂപിക്കാൻ തുടങ്ങിയ ക്രൗഡ്ഫണ്ടിങ് പ്ലാറ്റ്‌ഫോം വഴിയാണ് സഹായമെത്തിയത്.

അജ്ഞാതൻ അയച്ച തുകയും കൂട്ടി നിർവാന്റെ ചികിത്സയ്ക്ക് ഇപ്പോൾ 16 കോടിയിലേറെ രൂപ ലഭിച്ചു. ബാക്കി ഒരു കോടിയോളം രൂപയാണ് ഇനി ലഭിക്കാനുള്ളത്. ഈ തുകയും ഉടനെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നിർവാന്റെ മാതാപിതാക്കളായ സാരംഗും അതിഥിയും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like