എസ്.ബി.ഐയുടെ വായ്പ തിരിച്ചടച്ച് അദാനി

തകർച്ചക്കിടയിലും വായ്പകൾ തിരിച്ചടച്ച് അദാനി പോർട്സ്. അദാനി പോർട്സ് ആൻഡ് SEZ ആണ് 1500 കോടി രൂപയുടെ വായ്പ തിരിച്ചടച്ചത്. എസ്.ബി.ഐ മ്യൂച്ചൽ ഫണ്ടിൽ നിന്ന് വായ്പ്പയെടുത്ത തുകയാണ് അദാനി തിരിച്ചുകൊടുത്തത്. നിലവിൽ 1500 കോടി രൂപ തിരിച്ചുകൊടുത്തെങ്കിലും ഇനിയും 1000 കോടി കൂടി നൽകാനുണ്ട്. ആ തുക ഉടനെ നൽകുമെന്നാണ് അദാനി പോർട്സ് അധികൃതർ എസ്.ബി.ഐയെ അറിയിച്ചിരിക്കുന്നത്.

കമ്പനിയുടെ ബിസിനസ് വ്യവഹാരങ്ങളിൽനിന്നും നിലവിലുള്ള ക്യാഷ് ബാലൻസിൽനിന്നുമാണ് ഈ തുക കണ്ടെത്തിയത് എന്നാണ് അദാനി പോർട്സിന്റെ വിശദീകരണം. കമ്പനിയുടെ മേലുള്ള വ്യാജപ്രചാരണങ്ങൾ തള്ളിക്കളയണമെന്നും കമ്പനിക്ക് തിരിച്ചടവ് ശേഷി നഷ്ടപ്പെട്ടിട്ടില്ലെന്നും കമ്പനി വിശദീകരിക്കുന്നു. എന്നാൽ ഹിൻഡൻബർഗ് റിപ്പോർട്ട് നൽകിയ ക്ഷീണത്തിൽനിന്ന് കരകയറാനും മുഖം രക്ഷിക്കാനുമാണ് പെട്ടെന്നുള്ള തിരിച്ചടവ് എന്നാണ് വിദഗ്ധർ പറയുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here