ഒരു ഇന്ത്യക്കാരന്‍ മാസം ശരാശരി ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ് ദേ ഇത്രയുമാണ്..!

ഒരു ഇന്ത്യക്കാരന്‍ ഒരു മാസം ശരാശരി ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ് എത്രയായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ഞെട്ടിക്കുന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇന്ത്യയിലെ ഉപഭോക്താക്കളുടെ ശരാശരി ഇന്റര്‍നെറ്റ് ഡാറ്റ ഉപഭോഗം ഒരു മാസം 19.5 ജിബി ആണെന്നാണ് കണക്കുകള്‍ പറയുന്നത്. 6600 പാട്ടുകള്‍ കേള്‍ക്കുന്നതിന് ചെലവഴിക്കുന്ന ഡാറ്റയ്ക്ക് സമമാണിത്. നോക്കിയയുടെ വാര്‍ഷിക മൊബൈല്‍ ബ്രോഡ്ബാന്‍ഡ് സൂചിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തെ മൊബൈല്‍ ഡാറ്റ ട്രാഫിക് 3.2 മടങ്ങാണ് കുതിച്ചുയര്‍ന്നിട്ടുള്ളത്. ഇപ്പോള്‍ ഇത് പ്രതിമാസം 14 എക്സാബൈറ്റുകളില്‍ എത്തിയിരിക്കുകയാണ്. 2018ല്‍ ഇന്ത്യയില്‍ മൊത്തമായുള്ള ഡാറ്റ ഉപയോഗം 4.5 എക്സാബൈറ്റായിരുന്നത് 2022 ആവുമ്പോഴേക്കും 14.4 എക്സാബൈറ്റായി വര്‍ധിച്ചിരിക്കുകയാണ്. അതേസമയം, രാജ്യത്തെ മുഴുവന്‍ മൊബൈല്‍ ഡാറ്റാ ട്രാഫിക്കിന്റെ 100 ശതമാനവും ഇപ്പോള്‍ 4ജി, 5ജി വരിക്കാര്‍ ആയി മാറിയിരിക്കുകയാണ്.

4G LTE നെറ്റ്വര്‍ക്കുകളുടെ വിജയത്തിനൊപ്പം തന്നെ മൊബൈല്‍ ബ്രോഡ്ബാന്‍ഡ് വലിയ തോതില്‍ ഇന്ത്യക്കാര്‍ക്ക് ലഭിച്ചു തുടങ്ങിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2024ഓടെ ഇന്ത്യയില്‍ ഉപയോഗിക്കുന്ന മൊത്തം മൊബൈല്‍ ഡാറ്റ ഇരട്ടിയിലേറെയാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News