ഭക്ഷ്യ ഭദ്രത ഉറപ്പാക്കുക എന്നത് സര്‍ക്കാര്‍ ലക്ഷ്യം: മുഖ്യമന്ത്രി

പൊതുവിതരണ സമ്പ്രദായം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളുടെ ക്ഷേമത്തിനായി വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നു. അവയ്ക്ക് ജനം നല്‍കുന്ന പിന്തുണ വളരെ വലുതാണെന്നും പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ ജനങ്ങള്‍ അവയെല്ലാം സ്വീകരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അരലക്ഷം മുന്‍ഗണനാ കാര്‍ഡുകളുടെ സംസ്ഥാനതല വിതരണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ചില പ്രത്യേക മാനസികാവസ്ഥയുള്ളവര്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ തടസ്സം സൃഷ്ടിക്കുന്നു. അതിനു മുന്നില്‍ വഴങ്ങുന്ന സമീപനമല്ല സര്‍ക്കാരിന്റേത്. പ്രത്യേക മനസ്ഥിതിക്കാരുടെ പരിലാളന ഏറ്റിട്ടല്ല സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മുന്‍ഗണനാ കാര്‍ഡില്‍ ഉള്‍പ്പെടാതെ പോയവരെ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ ഉടന്‍ പരിഹാരം ലഭ്യമാക്കും. മുന്‍ഗണനാ കാര്‍ഡ് കൈവശം വെച്ച ചിലര്‍ അനര്‍ഹരാണ്, അതില്‍ ചിലര്‍ തിരികെ ഏല്‍പ്പിക്കാന്‍ തയ്യാറായി. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലാണ് തിരികെ ഏല്‍പ്പിച്ചവരുടെ എണ്ണം കൂടുതലെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News