
ഇടുക്കിയില്‍ ജനവാസ പ്രദേശങ്ങളിലിറങ്ങി ജനങ്ങളെ ഭീതിയിലാഴ്ത്തിയ അരിക്കൊമ്പനെ മയക്കുവെടി വെക്കാന്‍ ഉത്തരവായി. മന്ത്രി പങ്കെടുത്ത സര്‍വ്വകക്ഷി യോഗത്തില്‍ എല്‍ഡിഎഫ് ആവശ്യത്തെ തുടര്‍ന്നാണ് മയക്കുവെടി വെക്കാന്‍ തീരുമാനമായത്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് ഉത്തരവിട്ടത്.
ഏറെ നാളായി ചിന്നക്കനാല്‍, ശാന്തന്‍പാറ പ്രദേശവാസികളുടെ ഉറക്കം കെടുത്തുകയാണ് അരിക്കൊമ്പന്‍ എന്ന കാട്ടാന. നിരവധി വീടുകളും കടകളും തകര്‍ക്കുകയും വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്ത ആനയാണിത്. കഴിഞ്ഞ മാസം മാത്രം ആറിലധികം വീടുകളും മൂന്നിലേറെ കടകളും തകര്‍ത്ത് അരിയും മറ്റ് റേഷന്‍ സാധനങ്ങളും ഭക്ഷിക്കുന്നതും അരിക്കൊമ്പന്റെ ശീലമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here