കോഴിക്കോട്ടെ കൂട്ടബലാത്സംഗം രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

കോഴിക്കോട്ട് നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. എറണാകുളം സ്വദേശികളായ അമ്പാടി, അമല്‍ എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ കസബ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

എറണാകുളം സ്വദേശിനിയായ നഴ്സിംഗ് വിദ്യാര്‍ത്ഥിനി കഴിഞ്ഞ ദിവസമായിരുന്നു പീഡനത്തിനിരയായത്. സുഹൃത്തുക്കളായ പ്രതികള്‍ ചേര്‍ന്ന് നിര്‍ബന്ധിച്ച് മദ്യം നല്‍കി മയക്കിയ ശേഷം ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. ശനിയാഴ്ച രാത്രി പ്രതികളുടെ താമസസ്ഥലത്തേക്ക് പെണ്‍കുട്ടിയെ വിളിച്ചുവരുത്തുകയും തുടര്‍ന്ന് ബലമായി മദ്യം കുടിപ്പിച്ചുവെന്നും ബോധരഹിതയായതോടെ പീഡിപ്പിച്ചുവെന്നുമാണ് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നഗരത്തില്‍ ഒളിവില്‍ കഴിയുന്നിടത്ത് നിന്നും രണ്ട് പ്രതികളെയും കസ്റ്റഡിയിലെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News