വയനാട് ജില്ലാപഞ്ചായത്ത് പ്രസിഡന്റിനെതിരായ അഴിമതി ആരോപണം, മുസ്ലിം ലീഗ് അന്വേഷണ സമിതിയെ നിയോഗിച്ചു

വയനാട്ടില്‍ യു ഡി എഫ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലിം ലീഗ്. രണ്ട് വര്‍ഷക്കാലത്തിനിടെ നടന്ന 7 കോടിയോളം രൂപയുടെ പര്‍ച്ചേസിംഗ് പ്രൊജക്ടുകളില്‍ നടന്നത് വന്‍ അഴിമതിയാണെന്നാണ് മുസ്ലിംലീഗ് പറയുന്നത്. ജില്ലാ പഞ്ചായത്തില്‍ മുസ്ലിംലീഗിന് രണ്ട് അംഗങ്ങളാണ് ഉള്ളത്. ഇവര്‍ അഴിമതിയില്‍ പങ്കാളികളായിട്ടുണ്ടോ എന്നും ലീഗ് അന്വേഷിക്കുന്നുണ്ട്. പര്‍ച്ചേസിംഗില്‍ വന്‍ അഴിമതിയാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ സാമ്പത്തിക താല്‍പര്യങ്ങളാണ് ഇതിന്  പിന്നിലെന്നും എല്‍ ഡി എഫ് നേരത്തേ ആരോപിച്ചിരുന്നു.

ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം മുസ്ലിംലീഗിന്റെ ജില്ലാ നേതൃയോഗം ചേര്‍ന്നിരുന്നു. ഇതിലെ തീരുമാനപ്രകാരമാണ് അഴിമതിയില്‍ അന്വേഷണം. കണക്കുകള്‍ പ്രകാരം കക്കൂസ് വിപ്ലവം ജില്ലയില്‍ നടക്കേണ്ടതാണ്. പക്ഷേ ചിലവഴിച്ച തുകയുടെ കണക്ക് മാതമേയുള്ളൂ ഒന്നും കാണാനില്ലെന്ന് മുതിര്‍ന്ന് ലീഗ് നേതാവ് കൈരളി ന്യൂസിനോട് പറഞ്ഞു.

സില്‍ക്കി, ഹഡ്‌കോ പ്രൊജക്ടുകളിലാണ് വന്‍ കമ്മീഷന്‍ ചിലര്‍ വാങ്ങിയതെന്നും ലീഗ് നേതൃത്വത്തിന് ആക്ഷേപമുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരായി ഉയര്‍ന്ന അഴിമതി ആരോപണം വയനാട്ടില്‍ രാഷ്ട്രീയ വിവാദമായി മാറിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel