ഖുറേഷി അബ്രഹാം ഉടന്‍ വരുന്നൂ… ‘എമ്പുരാന്’ ഓഗസ്റ്റില്‍ തുടക്കം

സിനിമാ പ്രേമികളെല്ലാം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ‘എമ്പുരാന്‍’. പൃഥ്വിരാജിന്റെ സംവിധാന മികവിന് മുന്നില്‍ മലയാളികള്‍ കയ്യടിച്ച ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗമാണ് ചിത്രം എന്നത് തന്നെയാണ് ഇതിന് കാരണം. സ്റ്റീഫന്‍ നെടുമ്പള്ളിയായി മോഹന്‍ലാല്‍ നിറഞ്ഞാടിയ ‘ലൂസിഫര്‍’ മലയാളത്തിന് മറ്റൊരു ബ്ലോക്ബസ്റ്ററാണ് സമ്മാനിച്ചത്. ‘എമ്പുരാനു’മായി ബന്ധപ്പെട്ട വാര്‍ത്തകളെല്ലാം വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറും.

ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റില്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആറുമാസത്തോളമായി നടന്ന ലൊക്കേഷന്‍ ഹണ്ട് യാത്രകള്‍ ഉത്തരേന്ത്യയില്‍ അവസാനിച്ചെന്നുമാണ് വിവരം. 2023 പകുതിയോടെ ചിത്രീകരണം തുടങ്ങുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഹോളിവുഡ് ചിത്രങ്ങളുടേതിന് സമാനമായ നിര്‍മ്മാണമായിരിക്കും ‘എമ്പുരാന്റേ’തെന്നാണ് സൂചനകള്‍.

മഞ്ജു വാര്യര്‍, ടൊവിനൊ തോമസ് തുടങ്ങിയ താരനിര എമ്പുരാനിലുമുണ്ടാകും. എമ്പുരാന്‍ നിര്‍മ്മാണത്തിനായി ആശിര്‍വാദ് സിനിമാസിനൊപ്പം പൃഥ്വിരാജ് പ്രൊഡക്ഷന്‍സും തെന്നിന്ത്യയിലെ മുന്‍നിര നിര്‍മ്മാണ കമ്പനിയായ ഹൊംബാളെ ഫിലിംസും ഒന്നിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു.

പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായിരുന്ന ‘ലൂസിഫറി’ന്റെ റിലീസ് 2019ല്‍ ആയിരുന്നു. ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ‘ഗോഡ് ഫാദര്‍’ എന്ന പേരില്‍ റിലീസ് ചെയ്തിരുന്നു. ചിരഞ്ജീവി നായകനായ ചിത്രത്തില്‍ നയന്‍താരയാണ് നായികയായി എത്തിയത്. സല്‍മാന്‍ ഖാനും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like