കാപികോ റിസോര്‍ട്ട് പൊളിക്കല്‍ മാര്‍ച്ച് 28-നകം പൂര്‍ത്തിയാക്കണം, സുപ്രീംകോടതി

ആലപ്പുഴയിലെ കാപികോ റിസോര്‍ട്ട് പൊളിക്കല്‍ മാര്‍ച്ച് 28-നകം പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതിയുടെ അന്തിമ നിര്‍ദേശം. നിര്‍ദ്ദേശം പാലിച്ചില്ലെങ്കില്‍ ചീഫ് സെക്രട്ടറിക്ക് എതിരെ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി. ജസ്റ്റിസുമാരായ സുധാന്‍ഷു ദുലിയ, മനോജ് മിശ്ര എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്.

അതേസമയം, സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് പൊളിക്കല്‍ നടപടി ആരംഭിച്ചതായി സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്റിംഗ് കോണ്‍സല്‍ സി കെ ശശി സുപ്രീം കോടതിയെ അറിയിച്ചു. തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതിക്ക് വേണ്ടിയാണ് പൊളിക്കല്‍ നടപടി താത്കാലികമായി നിര്‍ത്തി വച്ചിരിക്കുന്നതെന്നും ചീഫ് സെക്രട്ടറിയുടെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News