ലൈംഗികാതിക്രമക്കേസ്, ബ്രസീല്‍ ഫുട്‌ബോള്‍ താരം ഡാനി ആല്‍വസിന് ജാമ്യമില്ല

ലൈംഗികാതിക്രമക്കേസില്‍ ബ്രസീല്‍ ഫുട്‌ബോള്‍ താരം ഡാനി ആല്‍വസിന് ജാമ്യമില്ല. ബാഴ്‌സലോണയിലെ സ്പാനിഷ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. താരം രാജ്യം വിടാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് ജാമ്യം നിഷേധിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിഷയത്തിന്റെ ഗൗരവവും നിലവിലെ സാഹചര്യവുമെല്ലാം താരത്തെ സ്‌പെയ്ന്‍ വിടാന്‍ പ്രേരിപ്പിക്കുമെന്നാണ് കോടതി വ്യക്തമാക്കിയത്.

വിചാരണ നടക്കുന്നത് വരെ ഡാനി ആല്‍വസ് ജയിലില്‍ തന്നെ തുടരും. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ബാഴ്‌സലോണയിലെ ഒരു നിശാക്ലബ്ബില്‍വച്ച് ആല്‍വസ് ഒരു സ്ത്രീയെ ആക്രമിച്ചു എന്നതാണ് കേസ്. നിശാക്ലബ്ബില്‍ താന്‍ ഉണ്ടായിരുന്നതായി താരം സമ്മതിച്ചെങ്കിലും സ്ത്രീയെ ആക്രമിച്ചില്ലെന്നാണ് താരത്തിന്റെ അവകാശവാദം.

കഴിഞ്ഞ മാസമായിരുന്നു കേസില്‍ താരത്തെ അറസ്റ്റ് ചെയ്തത്. പുരുഷ ലോകകപ്പില്‍ ബ്രസീലിനെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കൂടിയ താരം കൂടിയാണ് ഈ 39കാരന്‍. മെക്‌സിക്കന്‍ ടീമായ പ്യൂമാസ് താരവുമായുള്ള കരാര്‍ റദ്ദാക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News