റെഡ് കാര്‍പ്പറ്റില്‍ വെള്ള വസ്ത്രത്തില്‍ തിളങ്ങി കേറ്റ് രാജകുമാരി

ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ആര്‍ട്‌സ് അവാര്‍ഡില്‍ തിളങ്ങി കേറ്റ് മിഡില്‍ടണും വില്യം രാജകുമാരനും. അതിമനോഹരമായ വസ്ത്രങ്ങള്‍ അണിഞ്ഞാണ് ഇരുവരും ചടങ്ങിലെ റെഡ്കാര്‍പ്പറ്റില്‍ എത്തിയത്.

ഇവര്‍ ഒരുമിച്ചുള്ള ആദ്യത്തെ റെഡ് കാര്‍പ്പറ്റാണ് ഇത്. ചടങ്ങില്‍ ഇരുവരും ധരിച്ച വസ്ത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.

ബ്ലാക്ക് ആന്‍ഡ് വൈറ്റിലുള്ള ഗൗണ്‍ ധരിച്ചാണ് കേറ്റ് എത്തിയത്. ഷോള്‍ഡര്‍ ഓഫ് ഡൗണ്‍ ആയിട്ടുള്ള വെളുത്ത ഗൗണിനൊപ്പം കറുത്ത കയ്യുറകള്‍ കൂടി വന്നപ്പോള്‍ അതിസുന്ദരിയായിട്ടാണ് കേറ്റ് റെഡ് കാര്‍പ്പറ്റില്‍ തിളങ്ങിയത്. കറുത്ത സ്യൂട്ട് അണിഞ്ഞാണ് വില്യം ചടങ്ങില്‍ എത്തിയത്.

ഒരു ചാന്‍ഡലിയര്‍ ശൈലിയിലുള്ള ചെമ്പ് ദളങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച കമ്മലുകളാണ് രാജകുമാരി ഗൗണിനൊപ്പം അണിഞ്ഞത്. ഒപ്പം സ്‌മോക്കി മേയ്ക്കപ്പും കൂടി ആയപ്പോള്‍ കേറ്റ് അതിമനോഹരിയായി. അവാര്‍ഡ് ദാന ചടങ്ങിന്റെ ആഘോഷങ്ങളില്‍ നിരവധി താരങ്ങള്‍ക്കൊപ്പം കേറ്റും വില്ല്യമും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News