
റെയില്‍വേ വഴിയുള്ള ചരക്ക് നീക്കം ഇനി ഡിജിറ്റല്‍ സുരക്ഷയില്‍. റെയില്‍വേ വഴി അയക്കുന്ന പാര്‍സലുകള്‍ ഒടിപി സഹായത്തോടെ മാത്രം തുറക്കാന്‍ കഴിയുന്ന ലോക്ക് സംവിധാനമാണ് കൊണ്ടുവരുന്നത്. മോഷണം തടയുന്നതിനാണ് ഡിജിറ്റല്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയുള്ള പുതിയ സംവിധാനമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പാര്‍സല്‍ ബോക്‌സുകള്‍ ലോക്ക് ചെയ്യുന്നതിനും തുറക്കുന്നതിനും ഒടിപി നിര്‍ബന്ധമാക്കിയാകും പുതിയ സംവിധാനം. നിലവില്‍, ട്രക്കുകളില്‍ ഒടിപി സഹായത്തോടെയുള്ള ഡിജിറ്റല്‍ ലോക്ക് സിസ്റ്റം ലഭ്യമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here