ഡിവൈഎഫ്‌ഐക്കാരെ ആക്രമിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഏര്‍പ്പെടുത്തിയ ഗുണ്ടകള്‍ ഏറ്റുമുട്ടി, ഒരാള്‍ക്ക് കുത്തേറ്റു

കൊല്ലത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവ് ഏര്‍പ്പെടുത്തിയ ഗുണ്ടകള്‍ തമ്മില്‍ ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക് കുത്തേറ്റു. മുതിരപ്പറമ്പ് സ്വദേശിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് നസീറിനാണ് കുത്തേറ്റത്. ഇയാള്‍ ഐസിയുവിലാണ്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ഗുണ്ടകളെ എത്തിച്ചത്. തിരുവനന്തപുരത്ത് നിന്നുള്‍പ്പെടെയുള്ള ഗുണ്ടാസംഘത്തെയാണ് എത്തിച്ചത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ വീട് കയറി ആക്രമിക്കുകയായിരുന്നു ലക്ഷ്യം.

എന്നാല്‍, ഗുണ്ടകള്‍ തമ്മിലെ കുടിപ്പകയുടെ പേരില്‍ ഇരുവിഭാഗങ്ങളും ആശുപത്രിക്ക് മുന്നില്‍ ഏറ്റുമുട്ടുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 10.15ന് മെഡിസിറ്റി ആശുപത്രി പരിസരത്തായിരുന്നു സംഭവം. ഇതിനെത്തുടര്‍ന്ന്, ആശുപത്രി പരിസരം ഏറെ നേരം സംഘര്‍ഷഭരിതമായി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here