ഹക്കീം ഫൈസി സ്ഥാനം രാജിവയ്ക്കും

ഹക്കീം ഫൈസി ആദൃശേരി സിഐസി (കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ്) ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവയ്ക്കും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പാണക്കാട് നടന്ന കൂടിക്കാഴ്ചയിലാണ് ഹക്കീം ഫൈസിയുടെ രാജി ആവശ്യം ഉയര്‍ന്നത്. ചര്‍ച്ചയില്‍ കുഞ്ഞാലിക്കുട്ടിയും പങ്കെടുത്തിരുന്നു.

രണ്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് തീരുമാനം. നാളെ ഹക്കീം ഫൈസി രാജിക്കത്ത് നല്‍കുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം സാദിഖലി തങ്ങള്‍ പറഞ്ഞു. അതേസമയം രാജി പ്രഖ്യാപനത്തെ കുറിച്ച് പ്രതികരിക്കാന്‍ ഹക്കീം ഫൈസി തയ്യാറായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News