സംശയ രോഗം; പങ്കാളിയെ തീകൊളുത്തി യുവാവ്

കൊല്ലം ചിതറയില്‍ സംശയ രോഗത്തെ തുടര്‍ന്ന് പങ്കാളിയെ യുവാവ് മണ്ണെണ്ണ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ചിതറ സ്വദേശി സുനില്‍കുമാറിനെ പൊലീസ് പിടികൂടി. ഗുരുതരമായി പരുക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

വേങ്കോട് സ്വദേശിയായ സ്മിത കഴിഞ്ഞ മൂന്ന് വര്‍ഷമായി സുനില്‍കുമാറുമായാണ് താമസം. സംശയ രോഗത്തെ തുടര്‍ന്ന് ഇയാള്‍ സ്മിതയെ സ്ഥിരമായി മര്‍ദ്ദിച്ചിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് കുടുംബ വീട്ടില്‍നിന്നും മടങ്ങിയ എത്തിയ സ്മിതയെ ക്രൂരമായി മര്‍ദ്ദിക്കുകയും ദേഹത്ത് മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയും ചെയ്യുകയായിരുന്നു. സിഗരറ്റ് ലാമ്പ് കൊണ്ട് തീകൊളുത്തുകയായിരുന്നുവെന്ന് സ്മിതയുടെ മകള്‍ പൊലീസിന് മൊഴി നല്‍കി.

കുട്ടികളുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും സ്മിതയുടെ ദേഹമാസകലം പൊള്ളലേറ്റിരുന്നു. യുവതിയെ ആദ്യം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സുനില്‍ കുമാറിനെ വീട്ടില്‍ നിന്നും ചിതറ പൊലീസ് അറസ്റ്റ് ചെയ്തു. ഫോറന്‍സിക്ക് സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പ്രതിയെ റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News