അമേരിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥിയാവാൻ മലയാളി പാരമ്പര്യവുമായി വിവേക് രാമസ്വാമി

2024ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട പ്രചാരണം ആരംഭിച്ച് ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമി. പ്രസിഡൻഷ്യൽ പ്രൈമറിയിലേക്ക് നിക്കി ഹേലിക്ക് ശേഷം റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നെത്തുന്ന രണ്ടാമത്തെ കമ്മ്യൂണിറ്റി അംഗമാണ് അമേരിക്കയിലെ പ്രമുഖ സംരംഭകനും സാമൂഹിക പ്രവർത്തകനുമായ വിവേക് രാമസ്വാമി.

കേരളത്തിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയവരാണ് വിവേകിന്റെ കുടുംബം. പ്രസിഡന്റ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്ന രണ്ടാമത്തെ ഇന്തോ-അമേരിക്കൻ വംശജനാണ് വിവേക് രാമസ്വാമി. ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയായ റോവന്റ് സയൻസ് സ്ഥാപകനും സ്‌ട്രൈവ് അസറ്റ് മാനേജ്‌മെന്റ് സഹസ്ഥാപകനുമായ വിവേക് അമേരിക്കയിലാണ് ജനിച്ചു വളർന്നത്.

ഇത് വെറുമൊരു രാഷ്ട്രീയ പ്രചാരണമല്ല.അടുത്ത തലമുറയിലെ അമേരിക്കക്കാർക്ക് ഒരു പുതിയ സ്വപ്നം സൃഷ്ടിക്കാനുള്ള ഒരു സാംസ്കാരിക മുന്നേറ്റമാണിതെന്നും തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കവെ വിവേക് രാമസ്വാമി പറഞ്ഞു. നിങ്ങളുടെ ചർമ്മത്തിന്റെ നിറത്തിലല്ല, മറിച്ച് നിങ്ങളുടെ സ്വഭാവത്തിന്റെയും നിങ്ങളുടെ സംഭാവനകളുടെയും ഉള്ളടക്കത്തിലാണ് നിങ്ങൾ ഈ രാജ്യത്ത് മുന്നേറുന്നത് എന്നും അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

സൗത്ത് കരോലിന മുൻ ഗവർണറും ഐക്യരാഷ്ട്രസഭയിലെ മുൻ യുഎസ് അംബാസഡറുമായ നിക്കി ഹേലി ഈ മാസം ആദ്യം തന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News