‘അന്ന് ലളിത ഇന്ന് സുബി’, മലയാളികളെ കണ്ണീരിലാഴ്ത്തിയ ഫെബ്രുവരി 22

അപ്രതീക്ഷിത നഷ്ടങ്ങള്‍ കൊണ്ട് മലയാളികളെ കണ്ണീരിലാഴ്ത്തുന്ന ദിനമായി മാറുകയാണ് ഫെബ്രുവരി 22. മലയാള സിനിമ കണ്ട ഏറ്റവും മികച്ച അഭിനേത്രികളില്‍ ഒരാളായിരുന്ന കെപിഎസി ലളിത അരങ്ങൊഴിഞ്ഞത് ഇതേ ദിവസമായിരുന്നു. കെപിഎസി ലളിതയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തിലാണ് മലയാളികളെ ഞെട്ടിച്ച് സുബി സുരേഷും വിട പറഞ്ഞത്.

നാടകത്തിലൂടെ സിനിമാ രംഗത്തേക്ക് എത്തിയ ലളിത മലയാളത്തിലും തമിഴിലുമായി അഞ്ഞൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മിമിക്രിവേദികളില്‍ നിന്നും ടെലിവിഷന്‍ രംഗത്തേക്കും പിന്നീട് സിനിമയിലേക്കും കടന്നുവന്ന സുബി ടെലിവിഷന്‍ കോമഡി രംഗത്ത് എതിരാളികളില്ലാത്ത അഭിനേത്രിയായിരുന്നു. നൂറ് കണക്കിന് സ്റ്റേജ് ഷോകളിലും ടെലിവിഷന്‍ പരിപാടികളിലും നിറസാന്നിധ്യമായിരിന്നു സുബി. ഫെബ്രുവരി 22 ലെ ഇരുവരുടെയും വിയോഗം മലയാളികള്‍ക്ക് തീരാ നഷ്ടം തന്നെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News