വിഴിഞ്ഞത്ത് ഈ ഓണത്തിന് തന്നെ ആദ്യ കപ്പലെത്തും, മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

വിഴിഞ്ഞത്ത് ഈ ഓണത്തിന് തന്നെ ആദ്യ കപ്പല്‍ എത്തുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. തുറമുഖത്ത് നിര്‍മ്മാണം പൂര്‍ത്തിയായ ഇലക്ട്രിക് സബ്‌സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ സംസ്ഥാനത്തെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റമുണ്ടാകും.

തുറമുഖ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നതാണ് ജനങ്ങളുടെ ആവശ്യമെന്നും വിഴിഞ്ഞത്ത് നിര്‍മ്മാണം പൂര്‍ത്തിയായ ഇലക്ട്രിക് സബ്‌സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു.

നിലവില്‍ കാട്ടാക്കടയില്‍ നിന്നാണ് വിഴിഞ്ഞത്തേക്ക് വൈദ്യുതി എത്തിക്കുന്നത്. കഴിഞ്ഞ ജൂണില്‍ ഉദ്ഘാടനം ചെയ്ത 220 KV മെയിന്‍ ഗ്യാസ് ഇന്‍സുലേറ്റഡ് റിസീവിംഗ് സബ്‌സ്റ്റേഷന്‍ പവര്‍ സപ്ലൈ 33 KV യിലേക്ക് സ്റ്റെപ്പ് ഡൗണ്‍ ചെയ്ത് 33 KV സ്വിച്ച് ഗിയര്‍ മുഖേന ഭൂമിക്കടിയിലൂടെ കേബിള്‍ വഴി തുറമുഖത്തിലെ 33 KV സബ്‌സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന നടപടിയാണ് ഇപ്പോള്‍ പൂര്‍ത്തീകരിച്ചിരിച്ചത്. ഈ 33 KV പവര്‍ സപ്ലൈ 11 KV യിലേക്ക് സ്റ്റെപ്പ് ഡൗണ്‍ ചെയ്ത് 11 KV സ്വിച്ച് ഗിയര്‍ മുഖേന ഭൂമിക്കടിയിലൂടെ കേബിള്‍ വഴി തുറമുഖത്തിനുള്ളിലെ സ്വിച്ചിംഗ് സ്റ്റേഷനിലേക്ക് എത്തിക്കുന്നതാണ് പദ്ധതി. ഈ വൈദ്യുതി തുറമുഖ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും.

മന്ത്രി വി.ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മന്ത്രിമാരായ കെ.കൃഷ്ണന്‍കുട്ടി, ആന്റണി രാജു, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here