സംരംഭകരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്ന് മുഖ്യമന്ത്രി

കേരളത്തിലെ സംരംഭകരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം സംരംഭം എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി, 8 മാസം ആയപ്പോള്‍ തന്നെ 1,33,000 എത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. വര്‍ക്ക് നിയര്‍ ഹോം കൂടുതല്‍ യാഥാര്‍ത്ഥ്യമാക്കും. പദ്ധതിക്ക് വേണ്ടി 50 കോടി രൂപ ബജറ്റില്‍ മാറ്റിവച്ചിട്ടുണ്ട്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള സ്ത്രീകള്‍ ധാരാളം കേരളത്തില്‍ ഉണ്ട്. അവരുടെ ശേഷി വര്‍ദ്ധിപ്പിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വനിതാ വികസന കോര്‍പ്പറേഷന്റെ 35-ാം വാര്‍ഷികം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

വനിതാ വികസന കോര്‍പ്പറേഷന്‍ മികവുറ്റ പ്രവര്‍ത്തനങ്ങളാണ് സ്ത്രീകളുടെ ഉന്നമനത്തിനായി നടത്തുന്നത്. പൊതുമേഖലയിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്ത്രീ പ്രവേശനം പുരുഷന്മാരേക്കാള്‍ കൂടുതലാണ്. എന്നാല്‍ തൊഴില്‍ രംഗത്ത് സ്ത്രീകള്‍ പിന്നോട്ടാണ്. ഇത് കണക്കിലെടുത്തുകൊണ്ട് സംസ്ഥാന ബജറ്റില്‍ സ്ത്രീകളുടെ ഉന്നമനത്തിനായി 14 കോടി രൂപ മാറ്റിവച്ചെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊവിഡ് കാലം പുതിയ തൊഴില്‍ സംസ്‌കാരം സൃഷ്ടിച്ചു. വര്‍ക്ക് ഫ്രം ഹോം സംസ്ഥാനത്ത് എങ്ങനെ ഉപയോഗിക്കാന്‍ കഴിയും എന്ന് സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. ഇതിലൂടെ സ്ത്രീകളുടെ തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News