ട്രാഫിക് നിയമ ലംഘനം, സ്‌പെഷ്യല്‍ ഡ്രൈവുമായി മോട്ടോര്‍വാഹന വകുപ്പ്

ട്രാഫിക് നിയമ ലംഘനങ്ങള്‍ നടത്തുന്നവരെ പിടികൂടാന്‍ സ്‌പെഷ്യല്‍ ഡ്രൈവുമായി മോട്ടോര്‍വാഹന വകുപ്പ്. ഇന്ന് മുതല്‍ 25 വരെ സംസ്ഥാന വ്യാപകമായി പരിശോധന നടത്തും. സിഗ്‌നല്‍ ലംഘനം, സീബ്രാ ലൈനിലെ പാര്‍ക്കിംഗ് തുടങ്ങി നിരവധി ട്രാഫിക് നിയമലംഘനങ്ങളാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്.

തിരുവനന്തപുരം കഴക്കൂട്ടത്ത് അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പി എസ് പ്രമോജ് ശങ്കറിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ടെക്‌നോപാര്‍ക്കിന് സമീപം ദേശീയപാതയില്‍ നടത്തിയ പരിശോധനയില്‍ നിരവധി ട്രാഫിക് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.

ഗുരുതര നിയമലംഘനം നടത്തുന്നവരുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. പിന്നീട് സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ ബോധവത്കരണ ക്ലാസും നിര്‍ബന്ധിത സാമൂഹ്യ സേവനവും നടപ്പാക്കുമെന്ന് അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പിഎസ് പ്രമോജ് ശങ്കര്‍ പറഞ്ഞു. സംസ്ഥാന വ്യാപകമായി മോട്ടോര്‍വാഹന വകുപ്പിന്റെ പരിശോധന ഈ മാസം 25 വരെ തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News