മയക്കുമരുന്ന് ലഹരിയില്‍ ദുബായ് വാട്ടര്‍ കനാലില്‍ ചാടി, യുവാവിന് വലിയ പിഴ

മയക്കുമരുന്ന് ലഹരിയില്‍ ദുബായ് വാട്ടര്‍ കനാലില്‍ ചാടിയ യുവാവിന് പിഴ. 5000 ദിര്‍ഹം ആണ് പിഴയായി ചുമത്തിയത്. 34കാരനായ യുവാവാണ് സംഭവത്തില്‍ ശിക്ഷിക്കപ്പെട്ടത്. മറൈന്‍ പട്രോളിംഗ് സംഘം രക്ഷപ്പെടുത്തിയ ഇയാളെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ലഹരി ഉപയോഗിച്ചതായി തെളിഞ്ഞത്. ഇതിനെത്തുടര്‍ന്ന്, യുവാവിനെ കോടതിയില്‍ ഹാജരാക്കി.

ഫെഡറല്‍ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മയക്കുമരുന്ന് പദാര്‍ത്ഥങ്ങളാണ് പ്രതി ഉപയോഗിച്ചിരുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി. സൈക്കോട്രോപിക് ലഹരി വസ്തുക്കള്‍ ഉപയോഗിച്ചെന്നും പരിശോധനയില്‍ വ്യക്തമായി. എന്നാല്‍, പ്രതി കോടതിയില്‍ കുറ്റം നിഷേധിച്ചു. ലഹരി ഉപയോഗിച്ചത് മാനസിക രോഗത്തിന്റെ ഭാഗമായാണെന്നായിരുന്നു യുവാവ് കോടതിയില്‍ വാദിച്ചത്. വാദം തെളിയിക്കാന്‍ കഴിയാതെ വന്നതോടെയാണ് കോടതി 5000 ദിര്‍ഹം പിഴ അടയ്ക്കാന്‍ നിര്‍ദ്ദേശിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here