പത്തനംതിട്ടയിലെ കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം

പത്തനംതിട്ടയിലെ കോണ്‍ഗ്രസില്‍ പുതിയ കെപിസിസി അംഗങ്ങളെ നിയമിക്കുന്നത് സംബന്ധിച്ച് തര്‍ക്കം രൂക്ഷം. അനീഷ് വരിക്കാണ്ണാമല, റിങ്കു ചെറിയാന്‍, അനില്‍ തോമസ്, ജോര്‍ജ് ഉമ്മന്‍ മുണ്ടൂര്‍ എന്നിവരെയാണ് പത്തനംതിട്ടയില്‍ നിന്ന് കെ.പി.സി.സി അംഗമാക്കാന്‍ നീക്കം നടത്തുന്നത്. ഇതില്‍ അനീഷ് വരിക്കാണ്ണാമലയെ കെ.പി.സി.സി അംഗംമാക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുന്നത്.

പ്രതിഷേധം നേരിടുന്ന അനീഷ് വരിക്കാണ്ണാമല പത്തനംതിട്ട ഡിസിസി ഓഫീസിന് മുമ്പില്‍ കരിങ്കൊടി ഉയര്‍ത്തിയതില്‍ ആരോപണ വിധേയനാണ്. ജില്ലകളില്‍ നിന്ന് പുതിയ കെപിസിസി അംഗങ്ങളെ നോമിനേറ്റ് ചെയ്യുന്നതില്‍ എ ഗ്രൂപ്പിനും കടുത്ത എതിര്‍പ്പുണ്ട്.

കോണ്‍ഗ്രസ് പുനഃസംഘടനാ വിഷയത്തില്‍ പത്തനംതിട്ടയിലെ പ്രവര്‍ത്തകര്‍ക്കിടയില്‍ നേരത്തെ ഭിന്നത രൂക്ഷമായിരുന്നു. ഇതില്‍ അതൃപ്തി രേഖപ്പെടുത്തിയ പ്രവര്‍ത്തകര്‍ സംസ്ഥാന നേതൃത്വത്തിന് നിരവധി പരാതികള്‍ നല്‍കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here