പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

തിരുവല്ല കുറ്റൂരില്‍ പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. തുകലശ്ശേരി സ്വദേശിയായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ആസിഫ് ആണ് മരിച്ചത്. സുഹൃത്തിനൊപ്പം നദിയില്‍ കുളിക്കാനിറങ്ങിയ ആസിഫ് വെള്ളത്തില്‍ മുങ്ങിപ്പോവുകയായിരുന്നു.

ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ തന്നെ തെരച്ചില്‍ ആരംഭിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. കുറ്റൂര്‍ നാറാണത്ത് കടവില്‍  വൈകുന്നേരം ആറരയോടെയാണ് അപകടം നടന്നത്.
whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here