
ഹക്കീം ഫൈസി ആദൃശേരി സിഐസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു. രാജിക്കത്ത് പാണക്കാട് സാദിഖ് അലി തങ്ങള്‍ക്ക് കൈമാറി. ഇന്ന് വൈകിട്ട് സാദിഖ് അലി ശിഹാബ് തങ്ങളുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു രാജി പ്രഖ്യാപനം. പൂര്‍ണ്ണ മനസ്സോടെ അല്ല രാജിയെന്നും ഹക്കീം ഫൈസി പറഞ്ഞു.
സമസ്തയില്‍ കുറച്ചു പേര്‍ അസ്വസ്ഥത ഉണ്ടാക്കുന്നെന്നും തന്നെ പുറത്താക്കണമെന്ന് ചിലര്‍ സാദിഖ് അലി തങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും അദ്ദേഹം പ്രതികരിച്ചു. പൂര്‍ണ്ണമനസ്സോടെ അല്ല രാജിയെന്നും ഹക്കീം ഫൈസി കൂട്ടിച്ചേര്‍ത്തു. സി ഐ സിയില്‍ നിന്ന് തനിക്കൊപ്പം 118 പേര്‍ രാജിവച്ചുവെന്നും ഹക്കീം ഫൈസി മലപ്പുറത്ത് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here