വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങള്‍ക്ക് പോലും കേരളം പിഴയൊടുക്കണമെന്ന നിലപാടാണ് കേന്ദ്രത്തിന്, മന്ത്രി വി ശിവൻകുട്ടി

പൊതുവിദ്യാഭ്യാസ രംഗമടക്കമുള്ളവയിലെ നേട്ടങ്ങള്‍ക്ക് കേരളം പിഴയൊടുക്കണം എന്ന നിലപാടാണ് കേന്ദ്രത്തിനെന്ന് മന്ത്രി വി ശിവന്‍കുട്ടി. വിദ്യാഭ്യാസമടക്കമുള്ള മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം പിന്നാക്കം നില്‍ക്കുന്ന ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ നികുതിവിഹിതം എന്ന് പറഞ്ഞ് കേരളത്തെ തഴയുകയാണെന്നും മന്ത്രി പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

കുറിപ്പിന്റെ പൂര്‍ണരൂപം

പൊതുവിദ്യാഭ്യാസ രംഗമടക്കമുള്ളവയില്‍ നേട്ടങ്ങള്‍ക്ക് കേരളം പിഴയൊടുക്കണം എന്ന നിലയിലാണ് കേന്ദ്ര നിലപാട്. വിദ്യാഭ്യാസമടക്കമുള്ള മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം പിന്നാക്കം നില്‍ക്കുന്ന ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ നികുതിവിഹിതം എന്ന് പറഞ്ഞ് കേരളത്തെ തഴയുകയാണ്. പിന്നാക്കാവസ്ഥക്ക് പാരിതോഷികവും നേട്ടങ്ങള്‍ കൈവരിച്ചതിന് ശിക്ഷയും. എന്തൊരു വിരോധാഭാസം ആണത്.

ഇന്ത്യയില്‍ ആകെയുള്ള സ്‌കൂളുകളിലെ ഇന്റര്‍നെറ്റ് ലഭ്യതയേക്കാള്‍ ഏതാണ്ട് നാലിരിട്ടിയാണ് കേരളത്തിലെ ഇന്റര്‍നെറ്റ് ലഭ്യത. ഏകാധ്യാപക വിദ്യാലയങ്ങളുടെ കണക്കെടുത്താലും അധ്യാപക – വിദ്യാര്‍ത്ഥി അനുപാതത്തിന്റെ കണക്കിലെടുത്താലും സൂചികകളുടെ ഗുണമേന്മയില്‍ കേരളം മുന്നിലുണ്ട്.

ഗുണതയിലും തുല്യതയിലും കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയുടെ അടുത്ത് പോലും എത്തുന്നില്ല ദേശീയ ശരാശരി. അതുകൊണ്ടു തന്നെയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പെര്‍ഫോമന്‍സ് ഗ്രേഡിങ് ഇന്റക്‌സില്‍ കേരളം പ്രഥമ ശ്രേണിയില്‍ എത്തിയത്.
ഇതാണ് ഇടത് ബദല്‍.. ഇതിനെ ഞെരുക്കാന്‍ അല്ല വളര്‍ത്താനും പകര്‍ത്താനുമാണ് നോക്കേണ്ടത്..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here