13 വയസുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ചു, കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

തൃശൂര്‍ കോലഴിയില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. 13 വയസുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് കോലഴി മുന്‍ പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയുമായ പിജി ഉണ്ണികൃഷ്ണന്‍ അറസ്റ്റിലായത്.

കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വയലിലെ പാലത്തില്‍ വിശ്രമിക്കുകയായിരുന്നു കുട്ടി. ഇതുവഴിയെത്തിയ ഉണ്ണികൃഷ്ണന്‍ കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. സ്‌കൂളില്‍ കൗണ്‍സിലിംഗിനിടെയാണ് കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്.

തുടര്‍ന്ന്, വീട്ടുകാരും സ്‌കൂള്‍ അധികൃതരും വിയ്യൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഉണ്ണികൃഷ്ണന്റെ അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News