യുക്രെയിന്‍ യുദ്ധത്തോടെ പുതിയ ലോകക്രമം ഉടലെടുക്കുമെന്ന് പഠനങ്ങൾ

യുക്രെയിന്‍ റഷ്യ യുദ്ധം ഒരു വര്‍ഷമാകുമ്പോള്‍ യുദ്ധം പുതിയ ലോകക്രമം സൃഷ്ടിച്ചെടുക്കുകയാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. യൂറോപ്യന്‍ കൗണ്‍സില്‍ ഓണ്‍ ഫോറിന്‍ റിലേഷന്‍സ് എന്ന സംഘടന അമേരിക്ക, റഷ്യ, ബ്രിട്ടന്‍, ഇന്ത്യ, ചൈന അടക്കമുള്ള രാജ്യങ്ങളില്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. യുദ്ധത്തിലെ പാശ്ചാത്യസഖ്യത്തിന്റെ ഐക്യം പ്രകടമായെന്നും എന്നാല്‍ പുറംലോകവുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്നുമാണ് ജനങ്ങളുടെ പ്രതികരണം. പാശ്ചാത്യ നേതാക്കളുടെ ഗംഭീരന്‍ പ്രസംഗങ്ങള്‍ വാര്‍ത്തയാകുന്നുണ്ടെങ്കിലും ലോകത്തെ പിടിച്ചുകുലുക്കാനാകുന്നില്ല എന്നാണ് സൂചന. റഷ്യ യുക്രെയിനെ ആക്രമിച്ച് പിടിച്ചെടുത്ത പ്രദേശങ്ങള്‍ മുഴുവനായും തിരിച്ചുപിടിക്കാന്‍ കഴിയില്ലെന്നും ജനം കരുതുന്നുണ്ട്.

അതേസമയം, അവസാനിക്കാത്ത പ്രകോപന പ്രതികരണങ്ങളുമായി വാര്‍ത്തയിലും സോഷ്യല്‍ മീഡിയയിലും നിറയുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. റഷ്യ ആക്രമിക്കുന്നത് ലോകത്തിലെ മുഴുവന്‍ ജനാധിപത്യ രാജ്യങ്ങളെയാണെന്നും പ്രതിവിധി ഒന്നിച്ച് നിന്ന് തിരിച്ചടിക്കലാണെന്നുമാണ് ബൈഡന്റെ പ്രഖ്യാപനം. ജോ ബൈഡന്‍ കീവില്‍ സന്ദര്‍ശനം നടത്തുന്ന സമയത്ത് റഷ്യ ഒരു മിസൈല്‍ പരീക്ഷണം നടത്തിയെന്നും അത് പരാജയപ്പെട്ടുവെന്നുമാണ് അമേരിക്കയുടെ പുതിയ പ്രകോപന നീക്കങ്ങള്‍ക്കുള്ള ന്യായീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News