മൂന്നാറിൽ വീണ്ടും പടയപ്പ ഇറങ്ങി

മൂന്നാർ കന്നിമല എസ്റ്റേറ്റിൽ കാട്ടാന ഇറങ്ങി. തുടർച്ചയായി നാട്ടിലേക്കിറങ്ങുന്ന ഒറ്റയാൻ പടയപ്പയാണ് ഇന്ന് വീണ്ടും എസ്റ്റേറ്റിൽ എത്തിയത്. നാശനഷ്ടങ്ങൾ ഒന്നും ഉണ്ടാക്കിയിട്ടില്ല.നാട്ടുകാർ ബഹളമുണ്ടാക്കിയതിനെ തുടർന്ന് ആന തിരിച്ച് കാടുകയറുകയായിരുന്നു.

മൂന്നാറിലെ നയമക്കാട് എസ്റ്റേറ്റിൽ ഇന്നലെയും പടയപ്പ ഇറങ്ങിയിരുന്നു. തുടർച്ചയായി പടയപ്പ ജനവാസ മേഖലയിൽ ഇറങ്ങുന്നത് നാട്ടുകാർക്കിടയിൽ പരിഭ്രാന്തി ഉണ്ടാക്കിയിരിക്കുകയാണ്. ഒരു മാസത്തിനിടയിൽ അക്രമാസക്തനായി കാണപ്പെടുന്ന പടയപ്പ കൃഷി നശിപ്പിക്കുകയും വാഹനങ്ങൾ ആക്രമിക്കുകയും ചെയ്യുന്നതിനാൽ പ്രദേശത്തെ ജനങ്ങൾ ആശങ്കയിലാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News