ജീവനക്കാര്‍ക്ക് മേല്‍ ഇടിത്തീയായി ആമസോണിന്റെ ശമ്പള കട്ട്

ആമസോണ്‍ കമ്പനിയിലെ കൂട്ടപ്പിരിച്ചു വിടലിന് പിന്നാലെ ശമ്പളവും കുത്തനെ വെട്ടികുറയ്ക്കുകയാണ്. ഈ വര്‍ഷം 50 ശതമാനത്തോളം ശമ്പളം വെട്ടികുറക്കാനാണ് ആമസോണിന്റെ തീരുമാനമെന്ന് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്പനിയുടെ ഓഹരി മൂല്യം 35 ശതമാനത്തിലധികം ഇടിഞ്ഞതാണ് വലിയ ശമ്പള കട്ടിന് കാരണമായി പറയുന്നത്.

2023ല്‍ പലരും പ്രതീക്ഷിച്ച ശമ്പളത്തില്‍ 15 മുതല്‍ 50 ശതമാനത്തിന്റെ കുറവാണ് ഉണ്ടാവുക. ആഗോള സാമ്പത്തിക മാന്ദ്യം വലിയ നഷ്ടമാണ് ആമസോണിന് ഉണ്ടാക്കുന്നത്. കമ്പനിയുടെ ഓഹരി മൂല്യം ഈ വര്‍ഷം 170 ഡോളറിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇത് 97 ഡോളറായി കുറഞ്ഞു. 50 ശതമാനത്തോളം വരുമാന നഷ്ടം ഉണ്ടായ സാഹചര്യത്തില്‍ കൂടിയാണ് കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളിലേക്ക് ആമസോണ്‍ നീങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News