സൂര്യന് ചുവട്ടിലെ എന്തിനെയും വിമര്‍ശിക്കാമെന്ന തോന്നല്‍ വേണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ.ചന്ദ്രചൂഡ്

കേസുകള്‍ ലിസ്റ്റ് ചെയ്യുന്നതില്‍ സുപ്രീംകോടതി രജിസ്ട്രി ഗുരുതര വീഴ്ചയാണ് വരുത്തുന്നതെന്ന മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദാവെയുടെ ആരോപണത്തിനാണ് ചീഫ് ജസ്റ്റിസ് ഡിവൈ.ചന്ദ്രചൂഡിന്റെ മറുപടി. രജിസ്ട്രിക്കെതിരെയും ജഡ്ജിമാര്‍ക്കെതിരെയും ആരോപണം ഉന്നയിക്കാന്‍ എളുപ്പമാണ് എന്നാല്‍ ജഡ്ജിമാര്‍ക്ക് അച്ചടക്കം പാലിച്ചെ മതിയാകു. സൂര്യന് ചുവട്ടിലുള്ള എന്തിനെയും അഭിഭാഷകര്‍ക്ക് വിമര്‍ശിക്കാം. എന്നാല്‍ അത്തരം ശൈലിയിലേക്ക് ജഡ്ജിമാര്‍ക്ക് മാറാനാകില്ലെന്നാണ് ചീഫ് ജസ്റ്റിസ് ഡിവൈ.ചന്ദ്രചൂഡ് പറഞ്ഞത്.

തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജി ആരോപണ വിധേയനായ കേസ് ലിസ്റ്റ് ചെയ്യുന്നതില്‍ സുപ്രീംകോടതി രജിസ്ട്രി വീഴ്ച വരുത്തുന്നു എന്നതായിരുന്നു ദുഷ്യന്ത് ദാവെയുടെ പരാതി. കേസുകള്‍ ലിസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ പക്ഷപാത സമീപനം രജിസ്ട്രിക്കുണ്ടെന്ന ആരോപണവും ദുഷ്യന്ത് ദാവെ ഉയര്‍ത്തിയിരുന്നു. പരാതി പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. പിന്നീടാണ് ദുഷ്യന്ത് ദാവെയുടെ ആരോപണ ശൈലിയോടുള്ള അതൃപ്തി ചീഫ് ജസ്റ്റിസ് പ്രകടിപ്പിച്ചത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News