അണ്ണാ ഡിഎംകെയുടെ തലൈവൻ ഇപിഎസ് തന്നെ; തീരുമാനം സുപ്രീംകോടതിയുടേത്

എഐഡിഎംകെ അധികാരത്തർക്കവുമായി ബന്ധപ്പെട്ട കേസിൽ ഒ പനീർശെൽവത്തിന് തിരിച്ചടി. എടപ്പാടി പളനിസ്വാമിയെ ഇടക്കാല ജനറൽ സെക്രട്ടറിയായി തുടരാൻ അനുവദിച്ച മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് സുപ്രീംകോടതി വ്യാഴാഴ്ച ശരിവച്ചു.

തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും എഐഎഡിഎംകെയുടെ ട്രഷററുമായിരുന്ന ഒ പനീര്‍ശെല്‍വത്തെ ജൂലൈ 11 ന് പാര്‍ട്ടിയില്‍ നിന്നും ഇപിഎസ് വിഭാഗം പുറത്താക്കിയിരുന്നു. ചെന്നൈയിലെ വാനഗരത്തെ എഐഎഡിഎംകെയുടെ ആസ്ഥാനത്ത് നടന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് നാടകീയ നീക്കം നടന്നത്. ഈ യോഗത്തിൽ തന്നെയാണ് ഇടക്കാല ജനറല്‍ സെക്രട്ടറിയായി എടപ്പാടി പളനിസ്വാമിയെ തെരഞ്ഞെടുത്തതും.

ഇതിനെതിരെ ഒപിഎസ് കോടതിയെ സമീപിച്ചു. ജനറല്‍ കൗണ്‍സില്‍ യോഗത്തിലെടുത്ത തീരുമാനം റദ്ദാക്കി മുന്‍പുള്ള സ്ഥിതി തുടരാനായിരുന്നു മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് 2022ഓഗസ്റ്റ് 17 ന് ഉത്തരവിട്ടത്. ഒപിഎസിന് അനുകൂലമായ സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി ഇപിഎസിന് അനുകൂല വിധി നൽകിയിരുന്നു. ഈ വിധിയാണ് ഇപ്പോൾ സുപ്രീംകോടതി ശരിവെച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News